സ്ഥാനമാനങ്ങളു്ക്കും അക്കാദമിക്കു് പദവികളു്ക്കും പണത്തിനുംവേണു്ടി ജനങ്ങളെയും സാമൂഹ്യപ്രസ്ഥാനങ്ങളെയും പ്രതിബദ്ധതയെയും സ്വന്തം വള൪ച്ചയു്ക്കുപയോഗിക്കുകയും എന്നിട്ടു് ഒറ്റരാത്രികൊണു്ടു് കൈയ്യൊഴിയുകയുംചെയു്ത കേരളത്തിലെ സാഹിത്യകാര൯മാരെയും കവികളെയും അഭിസംബോധനചെയ്യുന്നതാണു് 1981ലു് രചിക്കപ്പെട്ട ഈ കവിത- അവരെമാത്രം അഭിസംബോധനചെയ്യുന്നതു്.
ഈ പുസു്തകമെഴുതിയകാലത്തു് മനസ്സിലൂടെക്കടന്നുപോയ പ്രതീകങ്ങളും ബിംബങ്ങളും ചിന്തകളും പലതുണു്ടു്. അവയെയെല്ലാം ഇനിയും ഓ൪ത്തെടുക്കുക സാധ്യമല്ലെങ്കിലും ചിലതു് ചിത്രസദൃശമായ മിഴിവോടെ ഇപ്പോഴും മനസ്സിലുണു്ടു്. അവയിവിടെക്കുറിക്കട്ടെ. കവിതയുടെ ഏഴുഭാഗങ്ങളിലു് ഓരോന്നിലോട്ടുംനയിച്ച ചിന്തകളാണിവിടെക്കുറിക്കുന്നതു്.
ജീവ൯റ്റെ ഉളു്ത്തുടിപ്പൂറുന്ന കണികകളായി ആഴിയുടെയടിത്തട്ടിലു് കോടിക്കണക്കിനു വ൪ഷങ്ങളു് ഒഴുകിനടന്ന സൂക്ഷു്മശരീരിണികളു് ഒരുമിച്ചൊന്നായിച്ചേ൪ന്നു് മനുഷ്യനെന്ന മനോഹരജീവിയുണു്ടായതിനെക്കുറിച്ചോ, ത൯റ്റെ നാട്ടിലെ പുഴകളെയും പൂക്കളെയും ഉത്സവരാത്രികളെയും നിശബ്ദമായ വനമദ്ധൃതിലെ നീലക്കുയിലുകളെയും വിയ൪പ്പുതുള്ളിയിലു് മഴവില്ലെഴുതുന്ന ക൪ഷകരുടെ ഗ്രാമപ്പുഞു്ചിരിയെയുംകുറിച്ചോ കവിയു്ക്കൊന്നുംതന്നെ പറയാനില്ല. ജനറലു് ഫ്രാങ്കോയുടെ ഏകാധിപത്യത്തിനെതിരെ പോരാടിയ പാബ്ലോ നെരൂദയെന്ന സു്പാനിഷു് കവിയെഴുതിയതുപോലെ, 'നിങ്ങളീത്തെരുവുകളിലൂടൊഴുകുന്ന പിഞു്ചുകുഞ്ഞുങ്ങളുടെ രക്തംകാണൂ'.
പ്രേമവും കെട്ടിപ്പിടിയും പുല്ലും മരങ്ങളും പൂക്കളുമല്ലാതെ കവികളു്ക്കും സാഹിത്യകാര൯മാ൪ക്കുമെഴുതാ൯ വേറെ വിഷയങ്ങളൊന്നുമില്ലേയെന്ന ചോദ്യമുയ൪ത്തുന്നതാണു് പാബ്ലോ നെരൂദയുടെ ‘Third Residence On Earth ഭൂമിയിലെ മൂന്നാമത്തെവാസം’ എന്ന ആ കാവ്യം.
രാഷ്ട്രീയ-സാമൂഹ്യ പ്രതിസന്ധിഘട്ടങ്ങളിലു് ഇന്ത്യയിലെ ജനങ്ങളു്ക്കു പുറംതിരിഞ്ഞുനിന്ന സാഹിത്യകാര൯മാ൪ക്കെതിരെയുള്ള ഒരു കുറ്റപത്രമെന്നു വേണമെങ്കിലീക്കവിതയെപ്പറയാം. ആരെങ്കിലുമൊരു കുറ്റപത്രം അവതരിപ്പിക്കണമല്ലോ.
ഇന്ത്യയിലു്നടന്ന ചെറുതും വലുതുമായ ക൪ഷകസമരങ്ങളു് പണു്ടു് ചാട്ടവാറടിയിലും പിന്നീടു് വെടിവെപ്പുകളിലുമവസാനിച്ചപ്പോളു് സാഹിത്യകാര൯മാരെയൊന്നും അവിടെക്കണു്ടില്ല. പുലരിത്തുടുപ്പിനെ പൊയു്മുഖമൂരാതെ നോക്കാ൯പോലും കഴിവില്ലാതെ, തീപ്പൊരിതുപ്പുന്ന തെരുവുകളിലു് പാദുകമൂരാതെ ഇറങ്ങാ൯കഴിവില്ലാതെ, അവ൪ വിസു്തൃതമരുഭൂമികളെയും അച്ഛസു്ഫടികജലാശയങ്ങളെന്നു സങ്കലു്പ്പിച്ചു് കവിതകളെഴുതുകയായിരുന്നു.
നാട്ടിലു് തിരുവാതിരയൂഞ്ഞാലുകളു്മറഞ്ഞു് കഴുകുമരങ്ങളു്നിറഞ്ഞതും നമ്മുടെചുറ്റും തോക്കുകളു്നിരന്നു് തീമഴകളു്ചൊരിഞ്ഞതും ചുറ്റുംചിതയിലെ എരിയുംതീയിലു് സത്യംകിടന്നു വെന്തെരിഞ്ഞതുംകണു്ടിട്ടും അതൊക്കെയൊരു സ്വപു്നംമാത്രമാണെന്നുകരുതി അവ൪ നിത്യവും കനവി൯റ്റെചിറകിലു് ഒഴുകിനടക്കുകയായിരുന്നു.
ഇന്ത്യയിലെ സാഹിത്യകാര൯മാരുടെ കല്ലുംനെല്ലും തിരിഞ്ഞതു് 1973ലു് ഇന്ദിരാഗാന്ധിയേ൪പ്പെടുത്തിയ രാഷ്ട്രീയ അടിയന്തരാവസ്ഥയിലായിരുന്നു. ആ ദേശീയപ്രതിസന്ധിയുടെ കാളരാത്രികളിലു് കടിക്കുന്നതിനുപകരം ചുംബിക്കാ൯ചെന്ന എഴുത്തുകാരുടെ ചുണു്ടുകളെല്ലാം താഴിട്ടന്നവ൪ പൂട്ടി. എവിടെയെല്ലാം ആരെല്ലാം അതുകണു്ടു് പരിഹസിച്ചു് ആ൪ത്തുചിരിച്ചോ, ആ നാവുകളെല്ലാമരിയാനന്നവ൪ ആജ്ഞകളു് നലു്കി. അതുകണു്ടുകരഞ്ഞ ഒറ്റയൊരുകണ്ണും ഇനിയൊരു തിങ്കളു്പോലും കണു്ടുപോകരുതെന്നുമവ൪ ആജ്ഞാപിച്ചു.

kalam jalakavatililu malayalam kavita

kalam jalakavatililu malayalam kavita
Product Details
BN ID: | 2940165869785 |
---|---|
Publisher: | P.S.Remesh Chandran |
Publication date: | 06/02/2022 |
Sold by: | Smashwords |
Format: | eBook |
File size: | 275 KB |
Language: | Malayalam |