ഹൃദയം തൊടുന്ന ഓർമ്മകളുണ്ട് ഈ താളുകളിൽ. മനസ്സുകൊണ്ട് ഫുട്ബോളിനെ പ്രണയിച്ച ഒരു ഇതിഹാസത്തിന്റെ ജീവിതയാത്ര. ഒരു മകൻ്റെ കാഴ്ചയിലൂടെ അച്ഛൻ്റെ ഫുട്ബോളിനോടുള്ള അടങ്ങാത്ത സമർപ്പണത്തെ ഈ പുസ്തകം വരച്ചിടുന്നു. പിക്കാസോ തൻ്റെ തൂലികയും ക്യാൻവാസും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചു. ഫുട്ബോളിന്റെ ക്യാൻവാസുകളായ പച്ചപ്പുൽമേടുകളിൽ പന്തെന്ന തൂലികയാൽ വിസ്മയം തീർത്ത എയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന നാടിനഭിമാനമായ ഒരച്ഛനുവേണ്ടി, പ്രതിസന്ധികളെ കൂസാതെ പന്തുമായി ചങ്ങാത്തം കൂടിയ ആ പോരാളിക്കുവേണ്ടി, ഈ പുസ്തകം. ഇത് ഫുട്ബോളിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അദ്ദേഹത്തിൻറെ കളിമികവിന്റെയും ഫുട്ബോളിനോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെയും നേർക്കാഴ്ചയാണ്. മത്സരക്കളങ്ങളിൽ അദ്ദേഹമൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ചതിന്റെ കഥ. വാർത്തെടുത്ത ഫുട്ബോൾ കളിക്കാർക്ക് അദ്ദേഹമൊരു വെളിച്ചമായിരുന്നു, കാൽപന്തുകളിയെ ഹൃദയത്തിൽ സൂക്ഷിക്കുന്നവർക്കിനിയൊരു പ്രചോദനവും. മകൻറെ ഹൃദയത്തിൽ പൂത്ത ഈ ഓർമ്മക്കുറിപ്പുകൾ വായനക്കാരുടെ ഹൃദയത്തിൽ പതിയുകയും ഉണർവായി വിരിയുകയും ചെയ്തേക്കാം.

Kalpandhine Pranayicha Kaalukal, Nenjile Kalikkalangal കാൽപന്തിനെ പ്രണയിച്ച കാലുകൾ, നെഞ
138

138Paperback
Product Details
ISBN-13: | 9789349532083 |
---|---|
Publisher: | Verses Kindler Publication |
Publication date: | 07/03/2025 |
Pages: | 138 |
Product dimensions: | 5.50(w) x 8.50(h) x 0.35(d) |
Language: | Malayalam |