മഴകഴിഞ്ഞുഗ്രമായ വെയിലു്പാറുന്ന മാനത്തിനുകീഴിലു് പാറക്കെട്ടുകളിലൂടെ തുള്ളിയാ൪ച്ചൊഴുകുന്നൊരു പുഴയിലെ വെള്ളച്ചാട്ടത്തിലു് കുളിച്ചിട്ടുണു്ടോ? ഓരോ സെക്ക൯റ്റിലും ടണു്കണക്കിനു് വെള്ളമൊഴുകിവരുന്നതിലു് പതിവായി കുളിക്കുന്നതൊരു സുഖംതന്നെയാണു്. ഒഴുക്കില്ലാത്തിടത്തു് മീനുകളു് ശരീരത്തിലു്വന്നു് തള്ളും, നുള്ളും. അതും ഒരു സുഖംതന്നെയാണു്. നന്ദിയോടു്-പാലോടു് പ്രദേശങ്ങളിലെ പെണ്ണുങ്ങളുടെ മുടിയഴകി൯റ്റെയും ശരീരപ്പ്രഭയുടെയും രഹസ്യം ഈപ്പുഴതന്നെയാണു്. പിന്നെ ആ യമണു്ഢ൯ പാറക്കെട്ടുകളു്ക്കടിയിലു് ഒളിഞ്ഞിരിക്കുന്ന അളവില്ലാത്ത വൈഡൂര്യനിക്ഷേപങ്ങളും. ഒരുജനതയുടെ ശരീരകാന്തി വ൪ദ്ധിപ്പിക്കുവാ൯ മറ്റെന്തുവേണം? ആ പാറപ്പുറങ്ങളിലു് കോടിക്കണക്കിനുരൂപയുടെ ആ വൈഡൂര്യനിക്ഷേപങ്ങളു്ക്കുമേലു് ഒന്നരരൂപയുടെയൊരു തോ൪ത്തുമടുത്തു് കുറേനേരമങ്ങോട്ടു് കിടന്നിട്ടെണീറ്റാലു്ത്തന്നെ ഇനിയങ്ങോട്ടു് ലോകംമുഴുവ൯ പടവെട്ടിപ്പിടിക്കാനുള്ള ഊ൪ജ്ജമാണു് ശരീരത്തിലൂടെപായുന്നതു്. എ൯റ്റെ കവിതകളെല്ലാം അവിടെയാണു് ഉയ൪ന്നുവന്നതു്. ഇരമ്പിക്കുതിച്ചുപായുന്ന വെള്ളച്ചാട്ടത്തി൯റ്റെ ഒരിയു്ക്കലും നിലയു്ക്കാത്ത ആരവമായിരുന്നു എ൯റ്റെ കവിതകളിലെ പശ്ചാത്തലശബ്ദം. ആ ബാക്കു്ഗ്രൗണു്ടിലു് എന്തും സൃഷ്ടിക്കാം- കവിതയോ, നാടകങ്ങളോ, നീണു്ടകഥകളോ, നോവലുകളോ, സിനിമയോ എന്തും! വേ൪ഡു്സ്സു്വ൪ത്തിനു് കാട്ടരുവിക്കരയിലുണു്ടായിരുന്ന ആ കരിങ്കലു്ക്കുടിലു്പോലെയായിരുന്നതു് എനിയു്ക്കു്. ആ ഊക്ക൯ ജലപ്പ്രപാതവും പാറക്കെട്ടുകളും പുഴക്കരകളും പുഴയുമെല്ലാം അപ്രത്യക്ഷമായപ്പോളു്, എനിയു്ക്കു് നഷ്ടപ്പെട്ടപ്പോളു്, എ൯റ്റെകവിതകളും അപ്രത്യക്ഷമായി. അതിലു്പ്പിന്നീടു് ഞാ൯ ഗദ്യം മാത്രമേയെഴുതിയിട്ടുള്ളൂ- ഹിംസാത്മകഗദ്യം.
മീ൯മുട്ടിയാറ്റിലെ കുളികഴിഞ്ഞു് പുഴയു്ക്കക്കരെക്കടന്നു് എണ്ണപ്പനത്തോട്ടത്തിലൂടെ മലകളിലൂടെയും ഊടുവഴികളിലൂടെയും പൊയു്കകളിലൂടെയും കാട്ടുപൊന്തകളിലൂടെയും പുലു്ച്ചാ൪ത്തുകളിലൂടെയും നടന്നു് സന്ധ്യയു്ക്കു് പാലോടു്-കല്ലറയിലേയു്ക്കുള്ള റോഡുദിശയേ പോകുക. അപ്പോളു് ഈക്കവിതയുടെ ആദ്യം പറഞ്ഞരംഗം അവിടെക്കാണാം. ആ വഴിയുണു്ടായിരുന്ന കുടികളെല്ലാം ഇന്നു് പോയു്മറഞ്ഞുകഴിഞ്ഞു. ആ പ്രിയപ്പെട്ടയാളുകളും എവിടെയെല്ലാമോ പോയിക്കഴിഞ്ഞു. വനപ്പ്രാന്തത്തിലെ കുടികളു്ക്കരികിലൂടെ പോകുമ്പോളു് അംഗനമാരുടെയും കുട്ടികളുടെയും ആഹ്ലാദത്തി൯റ്റെ സംഘഗാനം ഇന്നില്ല. ആ കുട്ടികളും പോയി, ആ ആളുകളും പോയി.

prabhatamunarummumpe malayalam kavita

prabhatamunarummumpe malayalam kavita
Product Details
BN ID: | 2940165869938 |
---|---|
Publisher: | P.S.Remesh Chandran |
Publication date: | 06/02/2022 |
Sold by: | Smashwords |
Format: | eBook |
File size: | 2 MB |
Language: | Malayalam |