.
REEJA TEACHER - MALAYALAM LOVE STORY.
2018 ൽ ദമാമിലെ ഗൾഫ് വാട്ടർ കമ്പനിയിൽ ജോലി ചെയ്യുന്ന കാലം. സുമേഷ് ,റഫീഖ് ,ജോസ്മോൻ,പ്രകാശ് തുടങ്ങി ഞങ്ങൾ അഞ്ചു മലയാളികളാണ് അക്കൗണ്ട്സ് സെക്ഷനിൽ ജോലിക്കുണ്ടായിരുന്നത്.
ഒഴിവുദിവസമായ എല്ലാ വെള്ളിയാഴ്ചകളിലും ഞങ്ങൾ ഒത്തുകൂടി പാട്ടും കഥയും കവിതയുമൊക്കെയായി പ്രവാസജീവിതത്തിലെ ബോറടി മാറ്റാൻ പരമാവധി സമയം ചിലവഴിക്കും.
നാട്ടിലെ പഴങ്കഥകൾ ,സ്കൂൾ കോളേജ് പഠനകാലത്തെ കളിതമാശകൾ, പ്രണയകഥകൾ തുടങ്ങി പലതും വിഷയമായി വരാറുണ്ട്.
അങ്ങനെ ഒരു വെള്ളിയാഴ്ച പാലക്കാട്ടുകാരനായ പ്രകാശ് അവന്റെ പഴയകാല പ്രണയിനിയായ റീജയെ കുറിച്ച് പറയാൻ തുടങ്ങി. ആരെയും പിടിച്ചിരുത്തുന്ന ഒരു അവതരണ ശൈലിയാണ് പ്രകാശന്. കൂടാതെ വളരെ രസകരവും ആകാംക്ഷ നിറഞ്ഞതുമായിരുന്നു അവന്റെ യും റീജയുടെയും കഥ അല്ലെങ്കിൽ ജീവിതാനുഭവം. അതുകൊണ്ടുതന്നെ അവൻ പറഞ്ഞു തീരുന്നതു വരെ ഞങ്ങളെല്ലാവരും ആകാംക്ഷയോടെതന്നെ അത് കേട്ടുകൊണ്ടിരുന്നു.
വിവാഹം ഒരു പ്രഹസനമാണെന്നു തിരിച്ചറിഞ്ഞ റീജ.
ഒരു പെണ്ണിന്റെ തീവ്ര ജീവിതാനുഭവങ്ങൾ.
സ്കൂൾ കോളേജ് കാലങ്ങളിലെ സൗഹൃദവും പ്രണയവും രസകരമായി അവതരിപ്പിച്ചുകൊണ്ട് നല്ല ഒരു വായന സമ്മാനിക്കുന്നു.
റീജ ടീച്ചർ
മടിച്ചുമടിച്ചു ഞാനും ആ സീറ്റിൽ ഇരുന്നു.
“നീ എവിടെക്കാടാ...?”
ഞാൻ എന്റെ ജോലി കാര്യങ്ങൾ പറഞ്ഞു.
അവളുടെ വിവാഹം കഴിഞ്ഞകാര്യവും ടീച്ചർ ആയി ജോലികിട്ടിയ കാര്യവും മറ്റൊരു സുഹൃത്തുവഴി ഞാൻ മുൻപേ അറിഞ്ഞിരുന്നു.
അവൾ പറഞ്ഞു
“എടാ എന്റെ അടുത്ത് നിന്റെ അഡ്രസ് ഉണ്ടായിരുന്നില്ല അതോണ്ടാണ് ഇൻവിറ്റേഷൻ അയക്കാഞ്ഞേ. രണ്ടുമാസം മുൻപ് അതും നടന്നു..”
“ആ ഞാൻ അറിഞ്ഞു.
അതൊക്കെ പോട്ടെ. ഏതായാലും നിന്റെ വിവാഹം കഴിഞ്ഞു നിനക്ക് എക്സ്പീരിയൻസ് ആയി. അപ്പൊ വിവാഹത്തിനു വേണ്ടി കാത്തിരിക്കുന്ന ഞങ്ങൾ ജൂനിയർസിന് എന്ത് ഉപദേശമാണ് നിനക്ക് നൽകാനുള്ളത്..?”
അത് കേട്ടപ്പോൾ അവൾ തലയൊന്ന് താഴ്ത്തി പതിയെ പുഞ്ചിരിതൂകികൊണ്ട് പറഞ്ഞു.
“എന്ത് ഉപദേശമാടാ ഞാൻ തരിക...
വിവാഹം അതൊരു പ്രഹസനമാണെടാ.
വീട്ടുകാരുടെ ഉത്തരവാദിത്തവും ചുമതലയും തീർക്കാൻ വേണ്ടി നമ്മൾ വെറുതെ എല്ലാത്തിനും തലകുലുക്കി കൊടുക്കുന്നു...”
അപ്പോഴേക്കും ബസ് കോങ്ങാട് എത്തി. കുറെ സ്ത്രീകൾ കയറി തിരക്ക് കൂടി. ലേഡീസ് സീറ്റിൽ നിന്നും എനിക്ക് എഴുന്നേൽക്കേണ്ടിവന്നു. അവൾ എന്താണ് ഉദ്ദേശിച്ചത്, പറഞ്ഞത് എന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.
പാലക്കാട് എത്തിയപ്പോൾ പിന്നെ കാണാം എന്ന് പറഞ്ഞുകൊണ്ട് അവൾ ഇറങ്ങിപോയി.
...
അതിനു ശേഷം അവളെ കാണുന്നത് അന്ന് ആ മണ്ണൂർ സ്കൂളിൽ വെച്ചായിരുന്നു..
അതെ
അന്ന് ആ ബസിലെ കൂടിക്കാഴ്ചക്ക് ശേഷം ,ഏതാണ്ട് 6 വർഷങ്ങൾക്ക് ശേഷമാണ് റീജയെ ഞാൻ അവിടെ വെച്ച്.,മണ്ണൂർ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ ഓഫീസിൽ വെച്ച് കണ്ടുമുട്ടുന്നത്.
പക്ഷെ എന്നെ കണ്ടപ്പോൾ എന്തിനാണ് അവൾ മുഖം തിരിച്ചത്. എന്നെ മറക്കാൻ വഴിയില്ല.അവളുടെ മുഖത്ത് ഒരു വിഷാദഭാവം ഉണ്ടായിരുന്നെങ്കിലും അന്ന് കണ്ടതിനേക്കാൾ. സൗന്ദര്യം ഒന്നുകൂടിയപോലെ.
കൂടെയുള്ള മാഷ് അല്പം നീണ്ടു മെലിഞ്ഞിട്ടാണ്. അയാളുടെ പ്ലെയിൻ കണ്ണടയും താടി മീശയും അയാൾക്ക് ഒരു ബുദ്ധിജീവി ലുക്ക് നൽകിയിരുന്നു. എന്തോ സീരിയസ് വിഷയമുണ്ട് എന്ന് അവിടുത്തെ സാഹചര്യം കണ്ടപ്പോൾ. ഞാൻ മനസ്സിലാക്കി.

rija ticca

rija ticca
Product Details
BN ID: | 2940165009594 |
---|---|
Publisher: | JP Kalluvazhi |
Publication date: | 03/24/2021 |
Sold by: | Smashwords |
Format: | eBook |
File size: | 783 KB |
Language: | Malayalam |